സീറ്റ് ബല്‍റ്റ് ഇടാത്ത പൊലീസുകാരെ വട്ടം കറക്കി ബൈക്ക് യാത്രക്കാരന്റെ ‘ഗോപ്രോ’ ക്യാമറ

ഏതൊരു പൊലീസുകാരനും ഒരു അബദ്ധം ഒക്കെ പറ്റും, എന്നാല്‍ ഇതൊരു ഒന്നൊന്നര അബദ്ധമായി എന്നു വേണം… അധികം സസ്‌പെന്‍സ് ഇടാതെ കാര്യത്തിലേക്ക് വരാം… പറഞ്ഞു വരുന്നത്… സീറ്റ് ബെല്‍റ്റ് ഇടാതെ പൊലീസ് വാഹനത്തില്‍ സഞ്ചരിച്ച പൊലീസുകാരും ബൈക്ക് യാത്രക്കാരനും തമ്മിലുള്ള സംഭാഷണമാണ്.
സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനത്തില്‍ സഞ്ചരിച്ച പൊലീസുകാരോട് വഴിയാത്രക്കാരന്‍ ഏമാന്മാര്‍ക്കെന്താ സീറ്റ് ബെല്‍റ്റ് ഇട്ടു കൂടെ എന്നു ചോദിക്കുന്നതും. ചോദ്യത്തിനു മറു പടിയായി തനിക്കെന്തു വേണം എന്ന് ചോദിക്കുന്ന പൊലീസുകാരേയും ബൈക്ക് യാത്രക്കാരന്റെ ഹെല്‍മറ്റിനൊപ്പമുണ്ടായിരുന്ന ഗോപ്രോ ക്യാമറ പര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
അരൂര്‍ പൊലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്‌ഐ വീരേന്ദ്രകുമാറിനും അസിസറ്റന്റ് എസ്‌ഐ സിദ്ധാര്‍ത്ഥും മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയി വരും വഴിയാണ് ഇങ്ങനൊരു കെണിയില്‍ കുടുങ്ങിയത്. ജീപ്പിനൊപ്പമെത്തിയ ബൈക്ക് യാത്രക്കാരന് പൊലീസുകാരുടെ നിയമം ലംഘിച്ചുകൊണ്ടുള്ള ഈ യാത്ര സഹിച്ചില്ലെന്നു മാത്രമല്ല, ‘സാറെ സീറ്റ് ബെല്‍റ്റ് ഒക്കെ ഇടാം’ എന്ന് ബൈക്കുകാരന്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ പൊലീസുകാര്‍ ഇതൊന്നും കേട്ട ഭാവം നടിച്ചില്ല എന്നു മാത്രമല്ല, തനിക്കെന്തു വേണം എന്നൊരു പൊലീസ് മുറയും. എന്നാല്‍ ബൈക്ക് യാത്രികന്‍ ഈ ചോദ്യത്തിലൊന്നും പതറിയില്ല കേട്ടോ… ബൈക്ക് നിര്‍ത്തി പൊലീസുകാരുടെ പേര് വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ചോദ്യവും ഉത്തരവുമെല്ലാം ഗ്രോപ്രോ ആക്ഷന്‍ ക്യാമറ പകര്‍ത്തിയ വിവരം പൊലീസുകാര്‍ അറിഞ്ഞതുമില്ല. എന്തായാലും പണി മണത്തതോടെ പിന്നീട് അങ്ങോട്ടുള്ള നിയമപാലകരുടെ യാത്ര സീറ്റ് ബെല്‍റ്റ് ഇട്ടുകൊണ്ടായി. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ക്ക് നേരെ നടപടി എടുക്കുന്ന ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here