Advertisement

പോഗോയിൽ ‘മാഡ്’ അവതരിപ്പിച്ച റോബിനെ ഓർമയുണ്ടോ? ആളിപ്പോൾ ഇവിടെയുണ്ട്

August 20, 2019
Google News 1 minute Read

ചെറുപ്പത്തിൽ നമ്മളൊക്കെ ഏറെ അസ്വദിച്ചു കണ്ട ടിവി ഷോ ആയിരിക്കും മാഡ്. പ്രത്യേകിച്ചും 90 കാലഘട്ടങ്ങളിൽ ജനിച്ചവർക്ക് ഈ പേര് ഏറെ പരിചിതമായിരിക്കും. പോഗോ ചാനലിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന മാഡും അതിൻ്റെ അവതാരകനായ ഊശാൻ താടിക്കാരൻ റോബും നമ്മുടെ ബാല്യം കളർഫുൾ ആക്കാൻ വഹിച്ചിട്ടുള്ള പങ്ക് ചില്ലറയല്ല.

മ്യൂസിക്ക്, ആർട്ട്, ഡാൻസ് എന്ന മൂന്നു വാക്കുകൾ സമന്വയിപ്പിച്ചാണ് മാഡ് എന്ന വാക്കും ആ ടെലിവിഷൻ ഷോയും ഞാനടങ്ങുന്ന ഒരു തലമുറയെ ടിവിക്കു മുന്നിൽ പിടിച്ചിരുത്തിയത്. 5 വർഷവും ഏഴ് സീസണുകളും നീളുന്ന മാഡ് പരമ്പരയിലെ അവതാരകനായ ഹാരുൺ റോബർട്ട് അഥവാ റോബ് ഒരുകാലത്ത് നമ്മുടെ ഹീറോ ആയിരുന്നു. ഞായറാഴ്ചകളിൽ മാഡ് കാണാനായി മാത്രം നമ്മൾ സമയം റിസർവ് ചെയ്തിരുന്നു.

റോബിനൊപ്പമുണ്ടായിരുന്ന വനിതാ അവതാരകയും പാട്ടിനൊപ്പം നൃത്തം വെക്കുന്ന കുട്ടികളും അവസാനത്തിലെ ബിഗ് പിക്ചറുമൊക്കെ നമ്മൾ ഇമചിമ്മാതെ കാണാറുണ്ടായിരുന്നു. ബിഗ് പിക്ചർ കണ്ട് അത്ഭുതപ്പെടാതിരുന്ന എത്ര ‘നമ്മൾ’ നമ്മളിലുണ്ട്. കുട്ടിത്തത്തിൽ നിന്നു പുറത്തു കടന്ന് കൗമാരത്തിലേക്കും യൗവനത്തിലേക്കും കടന്ന നമ്മൾ സൗകര്യപൂർവം മാഡിനെയും റോബിനെയും മറന്നു. പുതിയ തലമുറയ്ക്ക് കാണാൻ മാഡും കാത്തു നിന്നില്ല. 2010ൽ മാഡ് സംപ്രേഷണം നിർത്തി.

പക്ഷേ, റോബ് അവിടം കൊണ്ടൊന്നും നിർത്തിയില്ല. അദ്ദേഹം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി, മാഡിൽ താൻ ചെയ്തുകൊണ്ടിരുന്നതും അതിൻ്റെ തുടർച്ചയും അദ്ദേഹം തൻ്റെ ചാനലിലൂടെ അവതരിപ്പിച്ചു. അടുത്തിടെയാണ് അദ്ദേഹത്തിൻ്റെ ചാനൽ ‘മാഡ് സ്റ്റഫ് വിത്ത് റോബ്’ ഒരു മില്ല്യൺ സബ്സ്ക്രൈബേഴ്സിലെത്തിയത്. ചാനലിൽ നമുക്ക് വീണ്ടും റോബിനെ കാണാം. ബാല്യത്തിലേക്ക് ഒരിക്കൽ കൂടി പോയി വരാം. വീണ്ടും റോബിനെ അനുകരിക്കാൻ ശ്രമിച്ച് സമയം കളയാം.

വൺ മില്ല്യൺ സബ്സ്ക്രൈബേഴ്സ് തികഞ്ഞ വേളയിൽ റോബ് ചെയ്ത സ്പെഷ്യൽ വീഡിയോ ഇവിടെ കാണാം:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here