സിസ്റ്റര്‍ ലൂസി കളപ്പുര സഭക്കെതിരെ നല്‍കിയ പരാതികളില്‍ വിശദീകരണവുമായി എഫ്സിസി കോണ്‍ഗ്രിഗേഷന്‍

സിസ്റ്റര്‍ ലൂസി കളപ്പുര സഭക്കെതിരെ നല്‍കിയ പരാതികളില്‍ വിശദീകരണവുമായി എഫ്സിസി കോണ്‍ഗ്രിഗേഷന്‍. സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ട സംഭവം അവാസ്തവമെന്നും സഭയെ താറടിച്ച് കാണിക്കാനുളള നീക്കമാണ് നടക്കുന്നതെന്നും എഫ്സിസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ഫാദര്‍ നോബിളിന് സിസിടിവി ഫൂട്ടേജ് നല്‍കിയത് മഠത്തിലുളളവര്‍ തന്നെയാണ്. അനുവാദം കൂടാതെ ആര്‍ക്കും കയറി ഇറങ്ങാനുളള ഇടമല്ല മഠമെന്നും സഭ എഫ്സിസി കോണ്‍ഗ്രിഗേഷനില്‍ വിശദീകരിക്കുന്നു.
ഓഗസ്റ്റ് 19,20 ദിവസങ്ങളിലായി സിസ്റ്റര്‍ ലൂസി കളപ്പുര ഫാദര്‍ നോബിള്‍ പാറക്കലിനും കന്യാസ്ത്രീകള്‍ക്കുമെതിരെ നല്‍കിയ പരാതിയിന്മേലുളള വിശദീകരണമാണ് എഫ്സിസി മാനന്തവാടി പ്രൊവിന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ നല്‍കുന്നത്. സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടെന്നത് അസത്യപ്രചരണമാണ്. ഇത് സഭയ്ക്കെതിരായ ഗൂഢാലോചനയും സഭയെ താറടിച്ച് കാണിക്കാനുളള നീക്കത്തിന്റെ ഭാഗവുമാണ്. മറ്റ് കന്യാസ്ത്രീകള്‍ പളളിയില്‍ പോകുന്ന സമയത്ത് സിസ്റ്റര്‍ ലൂസി ഉറങ്ങുകയായിരിക്കും എന്ന് കരുതിയാണ് പുറത്ത് നിന്ന് വാതില്‍ അടച്ച് മടങ്ങിയത്.
ഫാദര്‍ നോബിളിന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയത് മഠത്തിന്റെ ചുമതലയുളളവര്‍ തന്നെയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എഫ്സിസിക്ക് കീഴിലുളള മഠങ്ങള്‍ അനുവാദം കൂടാതെ അന്യര്‍ക്ക് കയറിയിറങ്ങാനുളള പൊതുഇടമല്ലെന്നും മഠത്തില്‍ അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതിയില്‍ വെളളമുണ്ട പൊലീസ് ഫാദര്‍ നോബിള്‍ തോമസിനും മറ്റ് അഞ്ച് കന്യാസ്ത്രീകള്‍ക്കുമെതിരെ കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here