Advertisement

കുമ്പാരീസ് നാളെ തീയേറ്ററുകളിലേക്ക്

August 22, 2019
Google News 1 minute Read

നേരത്തിന് ശേഷം മലയാളത്തില്‍ നിന്നും മറ്റൊരു വണ്‍ഡേ ത്രില്ലര്‍. കുമ്പാരീസ് നാളെ തീയേറ്ററുകളിലേക്ക്. നവാഗതനായ സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുമ്പാരീസില്‍ നായകനായെത്തുന്നത് ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ജോസാണ്.

ആലപ്പുഴ നഗരത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് യുവാക്കളുടെ കഥയാണ് കുമ്പാരീസ് പറയുന്നത്. നേരത്തിന് ശേഷം എപ്പിസോഡിക്കല്‍ ഡ്രാമ എന്ന ജോണറിലെത്തുന്ന സിനിമയെന്നാണ് അണിയറക്കാരുടെ അവകാശവാദം.

അശ്വിന് പുറമേ ക്വീനിലൂടെ തന്നെ ശ്രദ്ധേയരായ എല്‍ദോ മാത്യു, ജെന്‍സണ്‍ എന്നിവരും സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളാണ്. ആന്‍ഡ്രിയാ ആന്‍, റോണ എന്നിവരാണ് നായികമാര്‍. രമേഷ് പിഷാരടി നെഗറ്റീവ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും കുമ്പാരീസിനുണ്ട്. ഇന്ദ്രന്‍സ്, വിജയകുമാര്‍, ധര്‍മ്മജന്‍, ടിറ്റോ വില്‍സണ്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.

എബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് ഈശ്വറാണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സിബു സുകുമാരനും എഡിറ്റിംഗ് അശ്വിന്‍ കൃഷ്ണയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here