Advertisement

ഇന്ത്യയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

August 22, 2019
Google News 1 minute Read

ഇന്ത്യയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇമ്രാന്‍ നിലപാട് വ്യക്തമാക്കിയത്. കശ്മീര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ആണവയുദ്ധത്തിന്റെ ഭീഷണി നിലനില്‍ക്കുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള എല്ലാ വഴികളും താന്‍ തുറന്നിട്ടിരുന്നു. എന്നാല്‍ ഇത് പ്രീതിപ്പെടുത്തലായിട്ടാണ് ഇന്ത്യ പരിഗണിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഇനി ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതില്‍ ഒരു കാര്യവുമില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി. പ്രമുഖ അമേരിക്കന്‍ മാധ്യമമായ ദ ന്യുയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യാ ബന്ധത്തില്‍ പുതിയ നിലപാട് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

80 ലക്ഷം കശ്മീരികളുടെ ജീവന്‍ അപായത്തിലാണെന്ന് പറഞ്ഞ ഇമ്രാന്‍, മേഖലയില്‍ ആണവയുദ്ധത്തിന്റെ ഭീഷണി നിലനില്‍ക്കുണ്ടെന്നും വ്യക്തമാക്കി. ജമ്മു-കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി ഇന്ത്യ എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് പുതിയ നിലപാട് വ്യക്തമാക്കി പാകിസ്താന്‍ രംഗത്ത് എത്തിയതെന്നത് ശ്രദ്ധേയമാണ്. നേരത്തെ പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ ഇനി പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here