Advertisement

ഭീതി പടര്‍ത്തി മുള്ളന്‍തണ്ടിലെ ഗര്‍ത്തം; ജനങ്ങള്‍ ആശങ്കയില്‍

August 22, 2019
Google News 0 minutes Read

ശാന്തന്‍പാറ പഞ്ചായത്തിലെ ഒരു കൂട്ടം ജനങ്ങള്‍ ഭീതിയിലാണ്.  പൂപ്പാറ മുള്ളന്‍തണ്ടില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം നാള്‍ക്കുനാള്‍ വലുതാവുകയാണ്. ശാന്തന്‍പാറ പഞ്ചായത്തിലെ ഉയര്‍ന്ന മലനിരയാണ് മുള്ളന്‍തണ്ട്. മഴക്കാലത്ത് മലമുകളില്‍പെയ്ത വെള്ളമത്രയും ഈ ഗര്‍ത്തത്തിലേക്കാണ് ഒഴുകിയെത്തുന്നത്.

ഒഴുകിയെത്തുന്ന ഈ വെള്ളം എവിടേക്കൂടിയും പുറത്തേക്ക് വന്നിട്ടില്ല എന്ന് മാത്രമല്ല, പാതയോരത്ത് രൂപപ്പെട്ടിട്ടുള്ള കുഴി ദിനം പ്രതി വലുതാവുകയാണ്.  ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ പഞ്ചായത്തിലെ മുള്ളന്‍തണ്ടില്‍ റോഡരികില്‍ രൂപപ്പെട്ട ഗര്‍ത്തമാണ് നാട്ടുകാര്‍ക്കു ഭീഷണിയായി നാള്‍ക്കുനാള്‍ വലുതായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഏഴടിയോളം ആഴവും, ആറടിയോളം വിസ്താരവും ആയിക്കഴിഞ്ഞു.

റോഡിനു കുറുകെ കടന്നുപോകുന്ന നിലയിലാണ് ഗര്‍ത്തം കാണപ്പെടുന്നത്. ഈ മഴക്കാലത്തും മലയിലൂടെ ദിവസങ്ങളോളം ഒഴുകിയെത്തിയ വെള്ളം ഗര്‍ത്തത്തിലേക്ക് എത്തിയെങ്കിലും ഒരിക്കല്‍പോലും നിറഞ്ഞിട്ടില്ല. അപകടകരമായ കുഴി കാല്‍നടയാത്രക്കാര്‍ക്കും സമീപത്തെ 150 ഓളം കുടുംബങ്ങള്‍ക്കും ഭീഷണിയായി മാറുകയാണ്. മലയിടിച്ചിലോ ഉരുള്‍പെട്ടലോ ഉണ്ടായേക്കാമെന്നാണ് നാട്ടുകാരുടെ ആശങ്ക. ജിയോളജി വിഭാഗം ഉവിടം സന്ദര്‍ശിച്ച് പഠനം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here