പുത്തുമല ഉരുൾപ്പൊട്ടൽ; കാണാതായവർക്കായി സൺറൈസ് വാലിയിൽ ഇന്നും തെരച്ചിൽ തുടരും

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി സണ്‍റൈസ് വാലിയിലാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. ഏലവയല്‍ പുഴയോരത്ത് കഴിഞ്ഞ രണ്ട് ദിവസത്തെ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും ഇനിയും 5 പേരെ ഇവിടെ നിന്നും കണ്ടെത്താനുണ്ട്.
പുത്തുമലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം കഴിഞ്ഞ് 2 ആഴ്ചയോടടുക്കുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഏലവയല്‍ പുഴയ്ക്ക് താ്ഴെ മൂപ്പൈനാട് പഞ്ചായത്തിലെ സണ്‍റൈസ് വാലിയില്‍ കൂടി 14 ആം ദിവസം തെരച്ചില്‍ നടത്തും . സൂചിപ്പാറക്ക് സമീപത്ത് നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തെ. തെരച്ചില്‍ വിഫലമാവുകയായിരുന്നു. മണ്ണ് മൂടിക്കിടക്കുന്ന പുത്തുമല പച്ചക്കാട് പ്രദേശങ്ങളില്‍ നേരത്തെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്നിരുന്ന തെരച്ചിലും നിര്‍ത്തിവെച്ചിരിക്കുകയാണ്.
Read Also : പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി
ഇതിനകം 12 മൃതദേഹം കണ്ടെടുത്തെങ്കിലും ഇനി 5 പേരെ കൂടി കണ്ടെത്താനുണ്ട്. പുത്തുമലയ്ക്കപ്പുറം ചൂരല്‍മല പ്രദേശത്തേക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിക്കുകയും വൈദ്യുതി ഭാഗികമായി പുനസ്ഥാപിക്കുകയും ചെയ്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിലധികവും അവസാനിപ്പിച്ചു. ഇനി 15 ക്യാന്പുകളിലായി 249 കുടുംബങ്ങള്‍ മാത്രമാണുള്ളത്.765 പേരാണ് ആകെ ക്യാന്പുകളില്‍ കഴിയുന്നത്. പുത്തുമലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ താമസിച്ചിരുന്ന മേപ്പാടി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ക്യാന്പ് അവസാനിപ്പിച്ച് ഇവരെ വെള്ളാര്‍മല വെക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട് 37 കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here