സാമ്പത്തിക മാന്ദ്യത്തിന് ആശ്വാസ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്ന സമ്പദ് വ്യവസ്ഥയില്‍ ആശ്വാസ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ബാങ്കുകള്‍ വാഹന ഭവന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എന്നാല്‍, ലോകം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നത്. ജര്‍മ്മനിയും അമേരിക്കും വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനെ അടിസ്ഥാനമാക്കി വിലയുരുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായിനികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായ നികുതി വകുപ്പ് കേന്ദ്രീകരിക്കും. രാജ്യത്ത് പണ ലഭ്യത ഉറപ്പാക്കും. വിദേശ നിക്ഷേപകര്‍ക്ക് പ്രഖ്യാപിച്ച നികുതിഘടന ലഘൂകരിക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് നിര്‍ദ്ദേശങ്ങള്‍

  • സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് പിന്‍വലിച്ചു.
  • 70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കും. 20,000 കോടി രൂപ ഭവനനിര്‍മാണ മേഖലയ്ക്കായി ദേശീയ ഹൗസിങ് ബാങ്ക് വഴി നല്‍കും.
  • സാമൂഹ്യ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയാല്‍ സിവില്‍ കുറ്റമായി മാത്രമേ പരിഗണിക്കു.
  • ആദായനികുതി മേഖലയില്‍ ഏകീകൃത കമ്പ്യൂട്ടര്‍ സംവിധാനം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാക്കും.
  • ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക്  നല്‍കാനുള്ള ജിഎസ്ടി റിട്ടേണ്‍ ഒരുമാസത്തിനുള്ളില്‍ തിരികെ നല്‍കും.
  • നിക്ഷേപങ്ങള്‍ക്കുള്ള ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള സര്‍ച്ചാര്‍ജ് പിന്‍വലിച്ചു.
  • സര്‍ക്കാറിന്റെ പഴയ വാഹനങ്ങള്‍ മാറ്റി വാങ്ങും, സ്‌ക്രാപ്പേജ് നയം കൊണ്ടു വരും. വായ്പ നില അറിയുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും.

കൂടുതല്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഞായറാഴ്ച ജിഎസ്ടി കൗണ്‍സില്‍ അടിയന്തര യോഗം ചേരും. അതേസമയം സാമ്പത്തിക മേഖല കടുത്ത മാന്ദ്യത്തിലേക്കാണ് പോകുന്നതെന്ന മുന്‍പ്രസ്താവന നീതിആയോഗ് വൈസ് ചെയര്‍മാന്‍ തിരുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More