‘കൃത്യമായി അളന്ന് മുറിച്ചുള്ള ആസിഡ് ആക്രമണം, എത്ര മനോഹരമാണത്’; ഉയരെയെ വിമർശിച്ച് ഹരീഷ് പേരടി

പാർവതി തിരുവോത്ത് പല്ലവിയായി എത്തി കൈയടി നേടിയ ‘ഉയരെ’യെ നിശിതമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. സൗന്ദര്യമല്ല കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള കച്ചവട ബുദ്ധിക്ക് മുന്നിൽ കൈയടിച്ചേ പറ്റൂ എന്ന് ഹരീഷ് പറയുന്നു.
ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം എത്ര മനോഹരമാണെന്ന് ഹരീഷ് പരിഹസിക്കുന്നു. ഇത്തരം സിനിമകൾ ഫെസ്റ്റിവലുകൾ കയറിയിറങ്ങും തോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളുകൾ വരുമോ എന്നാണ് തന്റെ പേടിയെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്… എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാർത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)… സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നിൽ കൈയ്യടിച്ചേ പറ്റു…. ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം… എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്)..ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here