രാജ്യത്തെ വസ്ത്ര നിര്‍മ്മാണമേഖല വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ വസ്ത്ര നിര്‍മ്മാണമേഖല വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടേക്കും. നോര്‍ത്തേണ്‍ ഇന്ത്യ ടെക്‌സ്റ്റെയില്‍സ് അസോസിയേഷന്‍ പുറത്തിട്ടു വിട്ട കണക്കിലാണ് ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.
രാജ്യത്ത് വസ്ത്ര നിര്‍മ്മാണ വ്യവസയവുമായി ബന്ധപ്പെട്ട് പത്ത് കോടിയിലധികം പേര്‍ നേരിട്ടൊ അല്ലാതെയൊ ജോലി ചെയ്യുന്നുവെന്നാണ് കണക്കുകള്‍. ജിഡിപി യുടെ രണ്ട് ശതമാനമാണ് വസ്ത്ര നിര്‍മ്മാണ വ്യവസായത്തിന്റെ വിഹിതം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും ഉല്‍പ്പാദനം മൂന്നില്‍ ഒന്നായി വെട്ടിക്കുറക്കുകയോ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് നോര്‍ത്തേണ്‍ ഇന്ത്യ ടെക് സ്റ്റെയില്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോട്ടണ്‍ നൂലിന്റെ കയറ്റുമതിയില്‍ 2018നെ അപേക്ഷിച്ചിച്ച് ഈ വര്‍ഷം 34 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2018 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ആകെ 1063 മില്യണ്‍ ഡോളറിന്റെ കയറ്റുമതി ഉണ്ടായ സ്ഥാനത്ത് 2019 ല്‍ അത് വെറും 696 മില്യണ്‍ ഡോളര്‍ ആയി ചുരുങ്ങിയെന്നും അസോസിയേഷന്‍ പറയുന്നു. അടിയന്തരമായി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും നെയ്ത്ത് മേഖലയില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ മോറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കയറ്റുമതി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെ കേന്ദ്ര ടെക് സ്റ്റെയ്ല്‍ മന്ത്രാലയം ഇടപെട്ടിട്ടില്ല. നേരെത്തെ ജോക്കി, ഡോളര്‍ അടക്കമുള്ള ബ്രാന്റുകളുടെ കമ്പനി അധികൃതരും പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here