Advertisement

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം

August 23, 2019
Google News 0 minutes Read

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം. ശ്രീലങ്ക വഴിയാണ് മലയാളിയുള്‍പ്പടെയുളള 6 അംഗ സംഘം തമിഴ്‌നാട്ടിലെത്തിയതെന്നാണ് വിവരം. കോയമ്പത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ തുടരുകയാണ്.

ഇന്നലെയാണ് 6 ലഷ്‌കര്‍ ഭീകരര്‍ തമിഴ് നാട്ടിലെത്തിയ ന്ന് കേന്ദ്ര രഹസ്യാന്വഷണ ഏജന്‍സിക്ക് വിവരംലഭിച്ചത്. പാകിസ്ഥാന്‍ സ്വദേശികളടക്കമുള്ള സംഘം ശ്രീലങ്ക വഴി 4 ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നെയിലെത്തിയെന്നാണ് സൂചന. ചെറുസംഘങ്ങളായി തിരിഞ്ഞ് കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഇവര്‍ കടന്നെന്നും രഹസ്യ വിവരമുണ്ട്. ലഷ്‌കര്‍ സംഘം അക്രമണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെങ്ങും കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ ഉള്ള കോയമ്പത്തൂര്‍, ഉക്കടം മേഖലകളില്‍ തമിഴ്‌നാട് പൊലീസിന്റെ സുരക്ഷ പരിശോധന തുടരുകയാണ്. റെയില്‍വേ സ്റ്റേഷന്‍ ,ബസ് സ്റ്റാന്റ് തുടങ്ങീ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ തമിഴ്‌നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിന്റെ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here