എൻഫോഴ്‌സ്‌മെന്റ് കേസിൽ ചിദംബരത്തിന് ജാമ്യം; സിബിഐ കസ്റ്റഡിയിൽ തുടരും

എൻഫോഴ്സ്മെന്റ് കേസിൽ ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
പി ചിദംബരത്തിനെതിരെ തെളിവുകൾ നിരത്തി സോളിസിറ്റർ ജനറൽ രംഗത്ത് വന്നു. ചിദംബരത്തിന് പതിനേഴ് വിദേശ ബാങ്ക് അക്കൗണ്ടുകളും രാജ്യത്തിന് പുറത്ത് പത്തിടത്ത് വസ്തുക്കളുമുണ്ടെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. ഡിജിറ്റൽ രേഖയുടെ രൂപത്തിലാണ് തെളിുകളുള്ളതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
Read Also : പി.ചിദംബരത്തെ ആഗസ്റ്റ് 26 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു
എൻഫോഴ്സ്മെന്റ് കേസിൽ ചിദംബരം ഇടക്കാല ജാമ്യത്തിൽ ആണല്ലോയെന്ന് ജസ്റ്റിസ് ആർ ബാനുമതി ചോദിച്ചു. അത് തുടരാവുന്നതല്ലേയുള്ളുവെന്നും കോടതി ചോദിച്ചു. സോളിസിറ്റർ ജനറലിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
തിങ്കളാഴ്ച്ച രണ്ട് ഹർജികളും കോടതി വീണ്ടും പരിഗണിക്കും. ചിദംബരത്തെ കസ്റ്റഡിയിൽ വിടുന്നതിലെ നിയമ സാധുതയും അന്ന് പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here