നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി

നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തിരുവനന്തപുരത്തുവെച്ച് തിങ്കളാഴ്ച്ച വിവാഹ സൽക്കാരവിരുന്ന് നടക്കും.

ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന സെന്തിൽ 2009 ൽ ആണ് കലാഭവൻ മണിയുടെ പുള്ളിമാൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്.

Read Also : അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2,000 രൂപ; സ്‌നേഹ സ്പര്‍ശം പദ്ധതിയ്ക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി

പിന്നീട് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ സെന്തിൽ നായകനായി വേഷമിട്ടു. വൈറസിലും മികച്ച വേഷത്തിൽ സെന്തിൽ എത്തിയിട്ടുണ്ട്.

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top