പ്രളയക്കെടുതിയിൽ വലയുന്നവർക്ക് കൈത്താങ്ങായി പ്രവാസി സമൂഹം; ജിദ്ദയിൽ സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി

പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കുന്നതിനായി ജിദ്ദയിൽ സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി. ജിദ്ദയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുത്ത പരിപാടിയിൽവെച്ച് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും സഹായ ഹസ്തവുമായി മുന്നോട്ടു വന്നു. ജിദ്ദ ആർട്ട് ലവേഴ്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്.
ഇക്കഴിഞ്ഞ ബലി പെരുന്നാളിനോടനുബന്ധിച്ച് ജിദ്ദ ആർട്ട് ലവേഴ്‌സ് ഒരുക്കിയിരുന്ന കലാവിരുന്ന് കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. പ്രളയ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിനു വേണ്ടിയാണ് ‘പ്രളയത്തിനു ഒരു സാന്ത്വനം’ എന്ന പേരിൽ ഇതേപരിപാടി കഴിഞ്ഞ ദിവസം ജിദ്ദയിൽ വീണ്ടും സംഘടിപ്പിച്ചത്. മഴക്കെടുതിയും ശേഷമുള്ള കേരളത്തിന്റെ മാറ്റങ്ങളും പരാമർശിക്കുന്ന കവിതകൾ പരിപാടിയിൽ അവതരിപ്പിച്ചു. ജിദ്ദയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുത്ത സംഗീത പരിപാടിയും, നൃത്തങ്ങളും, മാജിക് ഷോയുമൊക്കെ സദസ്സിനു ഹൃദ്യമായ അനുഭവമായി മാറി.
Read Also : ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു
ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സദസ്സിൽ നിന്ന് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കാൻ മുന്നോട്ടു വന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here