ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും

ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇന്ന് ഫ്രാന്‍സിലേക്ക് പോകും. നിലവില്‍ യുഎഇ സന്ദര്‍ശനം തുടരുന്ന നരേന്ദ്രമോദി ബഹ്‌റൈന്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

More read: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; പ്രധാന കര്‍മ്മ പരിപാടികള്‍ നാളെ

ജി 7 ഉച്ചകോടിക്കിടെ ട്രംപ് മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ റുപേ കാര്‍ഡ് അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ പരമോന്നത പുരസ്‌ക്കാരമായ ‘ ഓര്‍ഡര്‍ ഓഫ് സായിദ്’ മോദി ഏറ്റുവാങ്ങി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More