സലായ്ക്ക് ഇരട്ടഗോൾ; ആഴ്സനലിനെ തകർത്ത് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ആഴ്സനലിനെതിരെ ലിവർപൂളിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ആഴ്സനലിനെ കെട്ടുകെട്ടിച്ചത്. ഇരട്ടഗോൾ നേടിയ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല ആണ് ലിവർപൂളിന് അനായാസ ജയം സമ്മാനിച്ചത്. ജോയൽ മാറ്റിപ്പാണ് ലിവർപൂളിൻ്റെ മൂന്നാം ഗോൾ നേടിയത്. ലൂക്കാസ് ടൊറൈറ ആഴ്സനലിൻ്റെ ആശ്വാസ ഗോൾ നേടി.

കഴിഞ്ഞ മത്സരത്തിൽ നിന്നു വ്യത്യസ്തമായി ഒത്തിണക്കം കാണിച്ച ലിവർപൂൾ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പകുതി അവസാനിക്കാൻ നാലു മിനിട്ടുകൾ ബാക്കി നിൽക്കെയാണ് മാറ്റിപ് ലിവർപൂളിൻ്റെ സ്കോറിംഗ് ആരംഭിച്ചത്. കോർണറിൽ തലവെച്ച മാറ്റിപ് ഒരു പവർഫുൾ ഹെഡർ വലയിലേക്ക് തിരിച്ചു വിട്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു.

49ആം മിനിട്ടിലാണ് ലിവർപൂൾ രണ്ടാമത്തെയും സല ആദ്യത്തെയും ഗോൾ നേടിയത്. ഒരു സോളോ റൺ നടത്തി ബോക്സിലെത്തിയ സലയെ ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ടീമിലെത്തിയ ബ്രസീൽ ഡിഫൻഡർ ഡേവിഡ് ലൂയിസ് ജേഴ്സിയിൽ പിടിച്ച് വീഴ്ത്തി. ഫൗളിനെത്തുടർന്ന് ലഭിച്ച പെനൽട്ടി സല തന്നെ ഗോളാക്കി മാറ്റി. ഔബയാങിലൂടെ ആഴ്സനൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ നിന്ന ലിവർപൂൾ പ്രതിരോധം മത്സരം കടുപ്പമുള്ളതാക്കി. 58ആം മിനിട്ടിൽ വീണ്ടും സല സ്കോർ ചെയ്തു. ഇത്തവണയും ഡേവിഡ് ലൂയിസായിരുന്നു ഇര. അനായാസം ലൂയിസിനെ മറികടന്ന സല പന്ത് ബോക്സിലേക്ക് തട്ടിയിട്ടു. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് ടൊറൈറ ആഴ്സനലിനായി ഒരു ഗോൾ മടക്കിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു.

ലീഗിലെ മൂന്നു മത്സരങ്ങളും ജയിച്ച ലിവർപൂൾ ഫോം തുടരുകയാണ്. അതേ സമയം ആഴ്സനലിന് ലീഗിലെ ആദ്യ തോൽവിയാണിത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More