Advertisement

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30

August 26, 2019
Google News 1 minute Read

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30. കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടി.

നേരത്തെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർ വീണ്ടും ചെയ്യേണ്ടതില്ല. അനർഹരെ ഒഴിവാക്കാനും ഏത് റേഷൻ കടയിൽനിന്നും റേഷൻ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം വിനിയോഗിക്കാനും ഇതിലൂടെ സാധിക്കും.

Read Also : സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജി; കേന്ദ്രസർക്കാരിനും സാമൂഹ്യമാധ്യമങ്ങൾക്കും നോട്ടീസ് അയക്കാൻ ഉത്തരവ്

ആധാർ കാർഡും റേഷൻ കാർഡുമായി റേഷൻ കടയിലെത്തിയാൽ ഇ പോസ് മെഷീൻ വഴി ആധാർ ബന്ധിപ്പിക്കാനാകും. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സൗകര്യം ലഭ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here