മലപ്പുറത്ത് എഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അധ്യാപകൻ കീഴടങ്ങി

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകൻ പി.ടി അബ്ദുൾ മസൂദാണ് ഇന്ന് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ തേഞ്ഞിപ്പാലം പൊലീസ് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടർന്ന് അബ്ദുൾ മസൂദ് ഒളിവിൽ പോകുകയായിരുന്നു. വയറുവേദനയെ തുടർന്ന് വിദ്യാർത്ഥിനിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനാണ് പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here