ആപ്പിൾ മാക്ക്ബുക്കിന് വിമാനത്തിൽ വിലക്കെർപ്പെടുത്തി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ

ഇന്ത്യയിൽ ആപ്പിൾ മാക്ക്ബുക്കിന് വിമാനത്തിൽ വിലക്ക്. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ 15 ഇഞ്ച് മാക്ക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ കൈവശം വക്കരുതെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിട്ടു. ബാറ്ററി അമിതമായി ചൂടാകുന്നതിനാൽ സുരക്ഷയെ മുൻനിർത്തിയാണ് നടപടി.
ഇത്തരം ലാപ്‌ടോപ്പുകൾ സുരക്ഷാ ഭീഷണി നേരിടുന്നതായി ആപ്പിൾ ജൂൺ 20ന് പുറത്തുവിട്ട നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. പഴയ തലമുറ 15 ഇഞ്ച് മാക്ബുക്ക് പ്രോ-യൂണിറ്റുകളിൽ നിശ്ചിത എണ്ണം അമിതമായി ചൂടാകാനിടയുണ്ടെന്നാണ് ആപ്പിൾ കണ്ടെത്തിയത്. 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ വിൽപ്പന നടത്തിയ മാക്ക്ബുക്കുകൾക്കാണ് തകരാർ.
Read Also : തീപിടുത്തം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
സുരക്ഷാഭീഷണിയുള്ള മാക്ക്ബുക്കുകളിലെ ബാറ്ററി മാറ്റാതെ യാത്രക്കാർ ഇവ ബാഗേജിലോ ലഗേജിലോ കൊണ്ടുപോകരുതെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ ട്വീറ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here