Advertisement

പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ; സർക്കാർ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

August 27, 2019
Google News 1 minute Read
no changes in martyr comemmoration program says police association

പൊലീസ് ഉദ്യോഗസ്ഥരിലെ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശരാശരി 16 പൊലീസുകാര്‍ ഒരുവര്‍ഷം ആത്മഹത്യ ചെയ്യുന്നുവെന്ന സംസ്ഥാന ക്രൈറെംക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സേനയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

Read Also : പൊലീസുകാരുടെ ആത്മഹത്യ; ഞെട്ടിക്കുന്ന കണക്കുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോ

ശബരിമലയിലും പ്രളയകാലത്തും പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി പൊലീസില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു.

പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ പൊലീസിനെ അഭിനന്ദിച്ച് പരസ്യമായി രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here