‘മെഡിക്കൽ ഷോപ്പിൽ നിന്ന് ബാൻഡ്എയ്ഡ് മോഷ്ടിച്ച് വെടിയേറ്റ മുറിവിൽ ഒട്ടിക്കുന്നതിന് തുല്യം’: രാഹുൽ ഗാന്ധി

റിസർവ് ബാങ്കിൽ നിന്നും 1.76 ലക്ഷം കോടി രൂപ വാങ്ങുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർബിഐയിൽ നിന്ന് പണമെടുത്തത് മെഡിക്കൽ ഷോപ്പിൽ നിന്ന് ബാൻഡ് എയ്ഡ് മോഷ്ടിച്ച് വെടിയേറ്റ മുറിവിൽ ഒട്ടിക്കുന്നതിനു തുല്യമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പരിഹസിച്ചു.

പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വയമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കണമെന്ന് അറിയാതെ വട്ടം തിരിയുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇപ്പോൾ ആർബിഐയിൽ നിന്ന് പണം കട്ടെടുക്കുകയാണ് ചെയ്തത്. എന്നാൽ ഇത് കൊണ്ട് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.

Read more: സാമ്പത്തിക മാന്ദ്യം: കേന്ദ്രത്തിന് സഹായവുമായി ആർബിഐ; 1.76 ലക്ഷം കോടി രൂപ നൽകും

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ തകർച്ചയിലാണെന്ന് ഉറപ്പിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. ഇനിയൊരു ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായാൽ റിസർവ് ബാങ്ക് തകരുന്ന നടപടിയാണ് സർക്കാർ ചെയ്തതെന്നും ആനന്ദ് ശർമ പറഞ്ഞു. അതേസമയം, ആർബിഐ നിയോഗിച്ച ജലൻ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് പണം സർക്കാരിന് കൈമാറാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും പ്രതികരിച്ചു,


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top