ബിജെപി നേതാവ് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് വീഡിയോയിൽ പരാതിപ്പെട്ട പെൺകുട്ടിയെ കാണാനില്ല

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വീഡിയോയിൽ പരാതിപ്പെട്ട പെൺകുട്ടിയെ കാണാനില്ല. ഷാജഹാൻപൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിദ്യാർത്ഥിനിയെയാണ് ശനിയാഴ്ച മുതൽ കാണാതായിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാന്ദ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചിന്മയാനന്ദിനെതിരെ നടപടിയെടുക്കണമെന്ന് പെൺകുട്ടി വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. സന്ത് സമാജിന്റെ ഒരു വലിയ നേതാവ് നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്തുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞു. സഹായിക്കണമെന്ന് മോദിജിയോടും യോഗിജിയോടും അപേക്ഷിക്കുകയാണെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
അതേസമയം യുവതിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here