വീട് വിട്ട് പോയ പെണ്‍കുട്ടിക്ക് നടുറോഡില്‍ ഗ്രാമമുഖ്യന്റെ കടുത്ത ശിക്ഷ

വീട് വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ നടുറോഡില്‍ മര്‍ദ്ദിച്ച് ഗ്രാമമുഖ്യന്‍. ആന്ധ്രാപ്രദേശിലെ കെപി ദൊഡ്ഡി ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബന്ധുവായ 20കാരനൊപ്പം നാടുവിട്ട് പോവുകയും ഇവരെ കണ്ടെത്തിയ ശേഷം പെണ്‍കുട്ടിയെ ഗ്രാമമുഖ്യന്‍ ശിക്ഷിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവംപുറം ലോകം അറിയുന്നത്. 20 കാരനായ യുവാവിനൊപ്പം പോയ പെണ്‍കുട്ടിയെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും പെണ്‍കുട്ടി നല്‍കിയ ഉത്തരത്തില്‍ തൃപ്തനല്ലാതിരുന്ന ഗ്രാമമുഖ്യന്‍ ആദ്യം കൈകൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് വടികൊണ്ട് മര്‍ദ്ദിക്കുകയും ആയിരുന്നു.
എന്നാല്‍ സംഭവത്തില്‍ അന്വേഷണവുമായെത്തിയ പൊലീസിനോട് തങ്ങള്‍ക്ക് പരാതിയില്ലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞത്. അതേസമയം, പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷം പോക്സോ പ്രകാരം ആണ്‍കുട്ടിക്കെതിരേ കേസെടുക്കുമെന്നും പൊലീസ് പറയുന്നു. തെറ്റ് ചെയ്ത കുട്ടികളെ ശാസിക്കാം അഥവാ നിയമം കയ്യിലെടുക്കാന്‍ മര്‍ദ്ദിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബാലാവകാശത്തിനു വേണ്ടി പോരാടുന്ന അച്യുത റാവു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here