‘നിന്റെ ലക്ഷക്കണക്കിന് ആരാധകരിൽ ഈ ഞാനും’; വിജയ്ക്ക് വികാരനിർഭരമായ കത്തെഴുതി അമ്മ
തമിഴ് സൂപ്പർ താരം വിജയ്ക്ക് വികാരനിർഭരമായ കത്തെഴുതി അമ്മ ശോഭ ചന്ദ്രശേഖരൻ. വിജയുടെ ലക്ഷക്കണക്കിന് ആരാധകരിൽ ഒരാൾ താനാണെന്ന് അമ്മ കത്തിൽ പറയുന്നു. ഒരു മാഗസിനാണ് കത്ത് പ്രസിദ്ധീകരിച്ചത്.
താൻ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടേയും ആരാധകരുടേയും ഹൃദയത്തിൽ കുടികൊള്ളുകയാണെന്ന് ശോഭ കത്തിൽ കുറിച്ചു. വിജയ് ആദ്യമായി തന്റെ കൈപിടിച്ച് നടന്നത് ഓർമിക്കുന്നു. അവിടം മുതലുള്ള യാത്രയിൽ ഒരുപാട് തവണ വീഴുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. നിന്നോടുള്ള സ്‌നേഹം നിറഞ്ഞൊഴുകുന്നതിനാൽ ഈ പേനയിലെ മഷി മതിയാകാതെ വരുമോ എന്ന് താൻ ആശങ്കപ്പെടുന്നുവെന്നും ശോഭ പറഞ്ഞു.
നിന്റെ കരച്ചിൽ പുഞ്ചിരിയായ ആ നിമിഷം ഇന്നും ഓർക്കുന്നു. നിന്റെ ഹൃദയം മുഴുവൻ ആരാധകരോടുള്ള സ്‌നേഹമാണ് അതാണ് എല്ലായ്‌പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. തമിഴ് ജനത നിന്നെ ഒരു സൂപ്പർതാരമായി നെഞ്ചിലേറ്റിക്കഴിഞ്ഞു. എംജിആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരിൽ ഒരാൾ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാർക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ശോഭ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here