ഗോത്ര ജനതയാണ് പരിഷ്‌കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുല്‍ ഗാന്ധി

ഗോത്ര ജനതയാണ് പരിഷ്‌കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുല്‍ ഗാന്ധി. നാടിന്റെ പരിസ്ഥിതിയേയും ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന ഗോത്ര ജനതയാണ് പരിഷ്‌കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുല്‍ ഗാന്ധി. പ്രളയം ദുരിതം വിതച്ച ബത്തേരി പൊന്‍കുഴിയിലെ കാട്ടുനായ്ക്ക കോളനിവാസികളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തില്‍ നാല് കോളനികളിലാണ് രാഹുലെത്തിയത്. നിരവധി ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. വയനാടിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഇന്ന് മാനന്തവാടിയിലേയും കല്പറ്റയിലേയും വിവിധ പ്രളയബാധിത മേഖലകളിലും ക്യാമ്പുകളിലുമാണ് സന്ദര്‍ശനം നടത്തിയത്. രാവിലെ ബാവലി മീനം കൊല്ലി കോളനിയിലെത്തിയ രാഹുല്‍ ആദിവാസികളുമായി ആശയവിനിമയം നടത്തി. പ്രളയത്തില്‍ നാശനഷ്ങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു.

തുടര്‍ന്ന് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച പയമ്പള്ളി ചാലിഗദ്ധ കോളനിയിലും നടവയല്‍ നെയ്ക്കൂപ്പ കോളനിയിലും രാഹുലെത്തി. നാടിന്റെ പരിസ്ഥിതിയേയും ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന ഗോത്ര ജനതയാണ് പരിഷ്‌കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് പൊന്‍കുഴി കാട്ടുനായ്ക്ക കോളനി സന്ദര്‍ശിച്ച് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കല്പറ്റ എംപി ഓഫീസ് ഉദ്ഘാടനത്തിലും മുട്ടില്‍, കാട്ടത്തറ, പാടിഞ്ഞാറത്തറ മേഖലകളിലെ പ്രളയ ബാധിതരേയും രാഹുല്‍ കണ്ടു. നാളെ ഉച്ചവവരെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം തുടരും. തുടര്‍ന്ന് വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയിലും രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top