2018 ലെ പ്രളയം; അർഹതയുണ്ടെന്ന് കണ്ടെത്തിയവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ധനസഹായത്തിന് യോഗ്യരെന്ന് കണ്ടെത്തിയവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. അപേക്ഷകരിൽ യോഗ്യരെ കണ്ടെത്താൻ പഞ്ചായത്ത് തലത്തിൽ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഓണത്തിന് ശേഷം ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എത്രപേർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. അപ്പീൽ അനുവദിച്ചിട്ടും പ്രളയ നഷ്ടപരിഹാരം കിട്ടാത്തവർ നിരവധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here