മുറിയിലെ ചവിട്ടി മുതൽ ടിവി വരെ മാറ്റി പുതുപുത്തനാക്കി; ഫ്രിഡ്ജിൽ നിറയെ ഭക്ഷണങ്ങൾ; ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ ഡ്രൈവറെ സൗദി കുടുംബം സ്വീകരിച്ചത് ഇങ്ങനെ !

അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളിയെ സ്വീകരിക്കുന്ന സൗദി കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാല് മാസത്തെ ലീവിന് നാട്ടിൽ പോയ മിദ്‌ലാജിനെ ഞെട്ടിക്കാൻ കുടുംബം ഒരുക്കിയത് വലിയ സർപ്രൈസുകളാണ്.

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയാണ് മിദ്‌ലാജ്. തിരിച്ചെത്തിയ മിദ്‌ലാജിനെ മുന്തിയ ഇനം റെസ്റ്റോറന്റിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. അവിടെ കേക്കിൽ ‘ വെൽക്കം ബാക്ക് മിദ്‌ലാജ്’ എന്ന് എഴുതിയിരുന്നു. അവിടംകൊണ്ട് തീരുന്നില്ല സർപ്രൈസുകൾ.

Read Also : സൗദിയിലെ ഫാർമസികളിൽ ഇനി വൈദ്യപരിശോധനകളും നടത്താം

മിദ്‌ലാജിന്റെ മുറി മുഴുവൻ ഇവർ അടിമുടി മാറ്റിയിരുന്നു. ടിവി, കിടക്ക, ചവിട്ടി തുടങ്ങി എല്ലാം പുത്തനാക്കിയിരുന്നു. ഫ്രിഡ്ജിൽ കഴിക്കാൻ നിറയെ സാധനങ്ങളും.

സൗദി കുടുംബങ്ങളിൽ ജോലിക്കായി പോകുന്ന മലയാളികൾക്കുണ്ടാകുന്ന പീഡനകഥകൾക്കിടയിൽ ഇത്തരം നന്മ നിറഞ്ഞ കഥകൾ പ്രതീക്ഷ നൽകുന്നവയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top