മധ്യപ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് ജ്യോതിരാദിത്യ സിന്ധ്യ

പിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയതോടെ മധ്യപ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി. മുഖ്യമന്ത്രി കമൽ നാഥും, മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗും ആവശ്യത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. അധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ പാർട്ടി പിളരാനുള്ള സാധ്യത സിന്ധ്യ തള്ളിക്കളയുന്നില്ല. ബിജെപിയുമായി സിന്ധ്യ ചർച്ച നടത്തിയതായി സൂചനയുണ്ട്.
എന്നാൽ പിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ജോതിരാദിത്യ സിന്ധ്യ എ ഐസിസിയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
Read Also : കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ് വിവാദം; കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും
നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച സിന്ധ്യക്ക് പി.സി.സി പ്രസഡന്റ് സ്ഥാനം ലഭിക്കാത്തതാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിന്ധ്യ തന്റെ കുടുംബത്തിന്റെ കോട്ടയായ ഗുണ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുകയും ചെയ്തു. കമൽനാഥിന്റെ മകൻ നകുൽനാഥ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ലോക്‌സഭ കോൺഗ്രസ് സ്ഥാനാർഥികളും പരാജയപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here