യാത്രയുടെ ലഹരി പകർന്ന് ‘കയറ്റം’; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം (അഹർ) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് പ്രമേയമായ ചിത്രത്തിൽ മഞ്ജുവാര്യരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിന് ഹിമാലയത്തിലെത്തിയ മഞ്ജു വാര്യരും സംഘവും പ്രളയത്തിൽ കുടുങ്ങിയത് വാർത്തയായിരുന്നു.

സിനിമയുടെ സംവിധാനത്തിന് പുറമെ സ്‌ക്രിപ്റ്റ്, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവ നിർവഹിക്കുന്നത് സനൽ കുമാർ ശശിധരനാണ്. ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹണം, സൗണ്ട് റെക്കോഡിംഗ് നിവേദ് മോഹൻദാസ് നിർവഹിക്കുന്നു.രതീഷ് ഈറ്റില്ലത്തിന്റേതാണ് സംഗീതം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top