പാലാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥിയായി എൻ ഹരി മത്സരിച്ചേക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കും. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് തീരുമാനം. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരിയാകും എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമറിയിച്ച് പി.സി.തോമസ്, കോട്ടയം ജില്ല ഘടകകക്ഷിക്ക് തീറെഴുതരുതെന്ന് ബിജെപി ജില്ലാ നേതൃത്വം. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപിയില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനമെടുത്തു. സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയ ശേഷം അവിടെനിന്നാകും പ്രഖ്യാപനം. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ പേര് മാത്രമാണ് നിലവില്‍ ബിജെപിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ തവണ പാലായിലെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നതും ഹരിക്ക് അനുകൂലമാണ്. സെപ്തംബര്‍ ആറിന് നിയോജകമണ്ഡലം കണ്‍വന്‍ഷനും 8,9,10 തീയതികളിലായി പഞ്ചായത്ത് കണ്‍വന്‍ഷനും നടത്താനും എന്‍ഡിഎ യോഗത്തില്‍ തീരുമാനമായി.
നേരത്തെ പാലാ സീറ്റില്‍ മത്സര സന്നദ്ധതയറിയിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസ് രംഗത്ത് വന്നത് തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. മത്സരസാധ്യത മുന്‍നിര്‍ത്തി പി സി തോമസിനെ നിര്‍ത്തണമെന്ന് പി സി ജോര്‍ജ്ജും ആവശ്യപ്പെട്ടതോടെ ബിജെപി ജില്ലാ ഘടകം ശ്രീധരന്‍പിള്ളയ്ക്ക് നേരിട്ട് പരാതി നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ജ്ജീവമാകുമെന്ന മുന്നറിയിപ്പും പ്രാദേശിക ഘടകങ്ങളില്‍ നിന്നുണ്ടായി. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വം വഴങ്ങുകയായിരുന്നെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here