പാല ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി മാണി സി കാപ്പന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പാല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി മാണി സി കാപ്പന്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എതിര്‍ സ്ഥാനര്‍ത്ഥി എത്തുന്നതിനു മുന്നെ മണ്ഡലത്തില്‍ വ്യക്തപരമായ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി. മാണി കുടുംബത്തില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥി എങ്കില്‍ അത് കുടുംബാധിപത്യമാണെന്നുള്ള കാര്യം പാലയിലെ ജനങ്ങള്‍ മനസ്സിലാക്കി തനിക്ക് വോട്ട് ചെയ്യുമെന്നും മാണി സി.കാപ്പന്‍ ട്വന്റി ഫോറിനോട് പ്രതികരിച്ചു.
എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി മാണി സി കാപ്പന്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കു ഔദ്യോഗിക തുടക്കമാകും. വ്യക്തിപരമായ വോട്ടുറപ്പിക്കാനായി മാണി സി കാപ്പന്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. മാണി കുടുംബത്തില്‍ നിന്ന് എതിര്‍സ്ഥനാര്‍ത്ഥി ഉണ്ടായാല്‍ അത് തനിക്ക് ഗുണം ചെയ്യുമെന്നാണ് മാണി സി കാപ്പാന്റെ പ്രതീക്ഷ
സെപ്തംബര്‍ ഒന്നു മുതല്‍ എല്‍ഡിഎഫ് ന്റെ പഞ്ചായത്തു കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. 4 നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സെപ്തംബര്‍ പതിനാറു മുതല്‍ ഒരൊ മന്ത്രിമാര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ അസൂത്രണം ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here