Advertisement

പാല ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിച്ചു

August 31, 2019
Google News 0 minutes Read

പാല ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിച്ചു. പ്രവിത്താനത്ത് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ ദില്‍ഷാദിനു മുമ്പാകെയാണ് പത്രിക നല്‍കിയത്. രാവിലെ നഗരത്തിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കു ശേഷം എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

രാവിലെ നഗരത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് മാണി സി കാപ്പന്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈകുന്നതും കേരള കോണ്‍ഗ്രസിലെ തര്‍ക്കവും തനിക്ക് ഗുണം ചെയ്യുമെന്ന് പത്രിക സമര്‍പ്പണത്തിനു ശേഷം മാണി സി കാപ്പന്‍ പറഞ്ഞു.

നാളെ മുതല്‍ മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ ഒദ്യോഗിക പ്രചരണം ആരംഭിക്കും പഞ്ചായത്ത് കണ്‍വെന്‍ഷനുകളാണ് ആദ്യം നടക്കുക എംഎല്‍എമാര്‍ കണ്‍വെന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കും. നാലാം തിയതി മുഖ്യമന്ത്രി പങ്കെടുക്കുന്ന നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് എല്‍ഡിഎഫ് പ്രചരണം നയിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here