Advertisement

ആറടി അഞ്ചിഞ്ച് ഉയരം, 140 കിലോഗ്രാം ഭാരം; ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഭാരമേറിയ താരമെന്ന റെക്കോർഡിട്ട് വിൻഡീസ് താരം

August 31, 2019
Google News 1 minute Read

ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഏറ്റവും ഭാരമേറിയ താരമെന്ന റെക്കോർഡിട്ട് വിൻഡീസ് ഓൾറൗണ്ടർ റഖീം കോൺവാൾ. ആറടി രണ്ടിഞ്ച് ഉയരമുള്ള താരത്തിന്റെ ഭാരം 140 കിലോഗ്രാമില്‍ അധികമാണ്. 133-139 കിലോഗ്രാം ഭാരവുമായി കളിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം വാര്‍വിക്ക് ആംസ്‌ട്രോങിന്റെ റെക്കോര്‍ഡാണ് 26കാരനായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പഴങ്കഥയാക്കിയത്.

Read Also: അഗർവാളിനും കോലിക്കും അർദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കോണ്‍വാളിനു ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. മികച്ച സ്പിന്നര്‍ മാത്രമല്ല, അനായാസം സിക്‌സറുകള്‍ അടിക്കാന്‍ ശേഷിയുള്ള അപകടകാരിയായ ബാറ്റ്‌സ്മാന്‍ കൂടിയാണ് താരം. വിന്‍ഡീസിലെ ദേശീയ ചാംപ്യന്‍ഷിപ്പിൻ്റെ 2018-19 സീസണില്‍ 17.68 എന്ന മികച്ച ശരാശരിയില്‍ 54 വിക്കറ്റുകള്‍ കോണ്‍വാള്‍ വീഴ്ത്തിയിരുന്നു. ലീവാര്‍ഡ് ഐലാന്‍ഡ്‌സ് ടീമിനു വേണ്ടി 55 മല്‍സരങ്ങളില്‍ നിന്നും 2224 റണ്‍സാണ് താരം അടിച്ചെടുത്തത്. ഫസ്റ്റ് ക്ലാസ് കരിയറില്‍ ഇതുവരെ 23.90 ശരാശരിയില്‍ 260 വിക്കറ്റുകൾ കോണ്‍വാള്‍ നേടിക്കഴിഞ്ഞു.

Read Also: ഏഴ് റൺസ് വഴങ്ങി ബുംറ വീഴ്ത്തിയത് അഞ്ചു വിക്കറ്റ്; ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് കൂറ്റൻ ജയം

2017ല്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ റഖീം മികച്ച പ്രകടനം നടത്തിയിരുന്നു. വിന്‍ഡീസ് അഞ്ചു വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ പതറവെയാണ് താരം ക്രീസിലെത്തിയത്. 59 റണ്‍സെടുത്ത കോണ്‍വാള്‍ ടീമിനെ 233ലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതേ വര്‍ഷം തന്നെ പാകിസ്താനെതിരായ സന്നാഹ മല്‍സരത്തിലും താരം കളിച്ചിരുന്നു.

അടുത്തിടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസ് എയും തമ്മില്‍ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ കോണ്‍വാള്‍ കളിച്ചിരുന്നു. രണ്ടു മല്‍സരങ്ങളില്‍ കളിച്ച കോണ്‍വാള്‍ നാലു വിക്കറ്റുകളും രണ്ടു ഫിഫ്റ്റികളും നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here