സിനിമാ ടിക്കറ്റുകൾക്ക് വിനോദ നികുതി നിലവിൽ വന്നു

സിനിമാ ടിക്കറ്റുകൾക്ക് ഇന്നു മുതൽ വിനോദ നികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനം നികുതിയാണ് ഈടാക്കുക.
മുൻപ് ജിഎസ്ടി നിലവിൽ വന്നപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ പിരിച്ചിരുന്ന വിനോദ നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ജനുവരി 1 മുതൽ സിനിമാ ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ആയി കുറച്ചിരുന്നു. ഇതേ തുടർന്നാണ് മുൻപു പിരിച്ചിരുന്ന വിനോദനികുതി പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
10% വരെ വിനോദനികുതി ഏർപ്പെടുത്തുന്നതിനെതിരെ ചലച്ചിത്ര സംഘടനകൾ രംഗത്തിറങ്ങുകയും ഇതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേക്ഷകർക്ക് അധികഭാരമുണ്ടാകാത്ത വിധത്തിൽ വിനോദനികുതി ഏർപ്പെടുത്തുന്നതെന്ന് ഇത് സംബന്ധിച്ച് ഉത്തരവിൽ പറയുന്നു. 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 5 ശതമാനവും അതിന് മുകളിൽ 8.5 ശതമാനവുമാണ് നികുതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here