‘പരീക്ഷ ഭ്രാന്ത് പിടിച്ച ഭര്‍ത്താവ് തന്നെ തിരിഞ്ഞു നോക്കുന്നില്ല’; വിവാഹ മോചനം തേടി ഭാര്യ

പരീക്ഷ ഭ്രാന്ത് തലയ്ക്കു പിടിച്ച ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. സംഭവം മധ്യപ്രദേശിലെ ഭോപ്പാലിലാണ്.

‘യുപിഎസ്‌സി പരീക്ഷ ഭ്രാന്ത് തലയ്ക്കു പിടിച്ച ഭർത്താവ് തന്നെ തിരിഞ്ഞു നോക്കുന്നില്ല, ഭാര്യ എന്ന രീതിയിൽ തനിക്ക് ഒരു പരിഗണനയും തരുന്നില്ല, തന്നോട് കടുത്ത അവഗണനയാണ് എപ്പോഴും… അവഗണന കൂടിയതോടെ താൻ വീടു വിട്ട് ഇറങ്ങുകയായിരുന്നു…’ ഭാര്യയുടെ പരാതികളാണിവ.

പിഎച്ച്ഡി ബരുദധാരിയായ യുവാവ് മധ്യപ്രദേശിലെ ഭോപ്പാലിൽ സ്വന്തമായി കോച്ചിങ് സെന്റർ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇയാൾ തിരക്കിട്ട് വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ ഭർത്താവ് തന്നെ പരിഗണിച്ചിട്ടില്ലെന്ന് യുവതി പറയുന്നു.

അതേസയം, സ്വന്തം വീട്ടിലേക്ക് പോയ യുവതി തിരികെ വരാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് ഭർത്താവും കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതൊരു സൗന്ദര്യപിണക്കമായി കണക്കാക്കി നവദമ്പതികളെ പിന്തിരിപ്പിക്കാനുള്ള  ശ്രമത്തിലാണ് ബന്ധുക്കളും ജില്ലാ നിയമ സേവന അതോറിറ്റി അധികൃതരും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More