ഓണവിപണി കീഴടക്കാന്‍ കാസര്‍ഗോഡ് സാരി

ഓണവിപണിയിൽ കാസർഗോഡിന്റെ കയ്യൊപ്പാണ് കാസർഗോഡ് സാരി. സാമ്പത്തിക മാന്ദ്യം കനക്കുമ്പോഴും വിപണിയിലെ സാധ്യതകൾ കാസർഗോഡ് സാരി ഇന്നും നിലനിർത്തുകയാണ്. വിദ്യാനഗർ ഉദയഗിരിയിലെ കാസർഗോഡ് വീവേഴ്‌സ് സഹകരണ സംഘത്തിന്റെ നെയ്ത്തു ശാലയിൽ നിന്നാണ് ഓണവിപണി ലക്ഷ്യമിട്ട് കാസർഗോഡ് സാരികൾ എത്തുന്നത്.

ഭൗമ സൂചികാപട്ടികയിൽ ഇടം പിടിച്ച കാസർഗോഡ് സാരിക്ക് നാടൊട്ടുക്കും ആവശ്യക്കാരാണ്. പാരമ്പര്യത്തനിമ നിലർത്തുന്ന കാസർഗോഡ് സാരി നെയ്ത്തുകാരന്റെ കയ്യൊപ്പ് ചാർത്തിയതാണ്. മലയാളി മങ്കയുടെ ഓണക്കാലത്തിന് പൂർണത നൽകുന്നതാണ് കാസർഗോഡ് സാരി. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ വിൽപന നടക്കുന്നതും ഓണക്കാലത്തുതന്നെ.

എന്നാൽ മാറുന്ന മലയാളിയുടെ ശീലങ്ങൾ കാസർഗോഡ് സാരിയെയും ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട്. പല നിറങ്ങളിലും ഡിസൈനുകളിലുമാണ് സാരി വിപണിയിലെത്തുന്നത്. തറിയിൽ നിന്ന് പശതേച്ചു പിടിപ്പിക്കുന്ന രീതിയിലാണ് നെയ്ത്തുശാലയിലെ നിർമാണം. അതുകൊണ്ട് തന്നെ സാരി വർഷങ്ങളോളം നിറം മങ്ങാതെ ഈടു നിൽക്കും. 20 ശതമാനം സർക്കാർ റിബേറ്റിലാണ് കാസർഗോഡ് സാരി ഓണ വിപണിയിലെത്തുന്നത്.

തനിമ നിലനിർത്തി ഓണക്കാലത്തിന് വർണഭംഗി പകരാൻ വിപണിയിലെത്തുകയാണ് കാസർഗോഡ് സാരി. കൈ കൊണ്ട് നെയ്യുന്ന പരമ്പരാഗത തൊഴിലാളികളുടെ എണ്ണം കുറഞ്ഞത് കാസർഗോഡ് സാരിയുടെ ഉല്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More