Advertisement

നിഷയ്ക്ക് ജയസാധ്യതയില്ലെന്ന് പി.ജെ ജോസഫ്; യുഡിഎഫ് മറ്റ് പേരുകൾ പരിഗണിക്കുന്നു

September 1, 2019
Google News 1 minute Read

പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസിന് വിജയസാധ്യതയില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് പി.ജെ ജോസഫ്. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ വിളിച്ച യുഡിഎഫ് യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസഫിന്റെ പ്രതികരണം. പാലായിൽ നിഷ സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് പി.ജെ ജോസഫ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ സമയം പാലായിൽ നിഷ ജോസ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകൾ മങ്ങുന്നതായാണ് സൂചന. പൊതുസമ്മതനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം യുഡിഎഫിലും ഉയർന്നിട്ടുണ്ട്.

Read Also; മാണിയുടെ ജ്യേഷ്ഠന്റെ മകനടക്കം ബിജെപിയിലെത്തുമെന്നും പാലായിലെ വിജയം സുനിശ്ചിതമെന്നും ശ്രീധരൻപിള്ള

മറ്റ് പേരുകളും യുഡിഎഫ് പരിഗണിക്കുന്നതായാണ് സൂചന. നിഷയ്ക്ക് പകരം പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയുടെ സാധ്യതകളാണ് യുഡിഎഫ് നേതാക്കൾ തേടുന്നത്. ഇ.ജെ അഗസ്തിയാണ്  സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാമെന്ന് പി.ജെ ജോസഫ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് ചർച്ചയ്ക്ക് മുന്നോടിയായി കുഞ്ഞാലിക്കുട്ടിയുമായി ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പ്രചാരണത്തിൽ വളരെ മുന്നിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണയം ഇന്നു രാത്രിക്കപ്പുറം നീണ്ടു പോകാനാകില്ലെന്നാണ് കോൺഗ്രസിന്റെയും മറ്റ് ഘടകകക്ഷികളുടെയും നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here