മാണിയുടെ ജ്യേഷ്ഠന്റെ മകനടക്കം ബിജെപിയിലെത്തുമെന്നും പാലായിലെ വിജയം സുനിശ്ചിതമെന്നും ശ്രീധരൻപിള്ള

bdjs will continue in nda says sreedharan pillai

കെ.എം മാണിയുടെ ജ്യേഷ്ഠന്റെ മകനടക്കം ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയെ നാളെ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. ചില യുഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥി മോഹവുമായി ബിജെപിയെ സമീപിച്ചിരുന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Read Also; മാണി സി കാപ്പൻ വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

ബിജെപി മെമ്പർഷിപ്പിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 9 ലക്ഷത്തിലധികം അംഗങ്ങളുടെ വർധനവുണ്ടായെന്നും ഇത് അപ്രതീക്ഷിതമായ നേട്ടമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. പാലായിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ച് കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് രംഗത്തുവന്നിരുന്നെങ്കിലും ബിജെപി ജില്ലാ നേതൃത്വം ഇതിനെ എതിർക്കുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More