Advertisement

പാലാ ഉപതെരഞ്ഞെടുപ്പ്; ‘രണ്ടില വേണമെന്ന് നിർബന്ധമില്ല. പാലായിൽ കെഎം മാണിയാണ് ചിഹ്നം’ : രമേശ് ചെന്നിത്തല

September 2, 2019
Google News 1 minute Read

പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നത്തിന്റെ കാര്യത്തിൽ നിയമ അഭിപ്രായം തേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടില വേണമെന്ന് നിർബന്ധമില്ല. പാലായിൽ കെഎം മാണിയാണ് ചിഹ്നം. പിജെ ജോസഫ് ഐക്യജനാധിപത്യ മുന്നണിയിൽ തന്നെ ഉണ്ടെന്നും മണ്ഡലത്തിൽ യുഡിഎഫ് തിളക്കമാർന്ന വിജയം തേടുമെന്നും ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

Read Also : ജോസ് ടോം പുലിക്കുന്നേൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി; അംഗീകരിക്കില്ലെന്ന് പി.ജെ ജോസഫ്

അതേസമയം, രണ്ടില ചിഹ്നം നൽകുന്നതിൽ സാങ്കേതിക തടസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കാര്യങ്ങൾ പഠിച്ച ശേഷമാണെന്ന് പിജെ ജോസഫ് പറഞ്ഞു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയസാധ്യതയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here