Advertisement

ജോസ് കെ മാണിയുടെ ധിക്കാരപരമായ നിലപാടാണ് പരാജയ കാരണം; മറുപടിയുമായി പി.ജെ ജോസഫ്

September 28, 2019
Google News 1 minute Read

പാലായിലെ തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസിൽ കലാപം രൂക്ഷമാകുന്നു. രണ്ടില ചിഹ്നം നിഷേധിച്ച പി.ജെ ജോസഫിന്റെ പിടിവാശി അപക്വമെന്ന് ജോസ് കെ മാണി. ചിഹ്നം സംബന്ധിച്ച ധാരണകൾ യുഡിഎഫ് നേതാക്കൾ പാലിച്ചില്ലെന്നും ആരോപിച്ചു. അതേസമയം, ജോസ് കെ മാണിയുടെ ധിക്കാരപരമായ നിലപാടാണ് പരാജയ കാരണമെന്ന് പി.ജെ ജോസഫ് പറഞ്ഞു. പക്വതയില്ലാത്തത് ജോസ് കെ മാണിക്കെന്നും മറുപടിയിൽ പറയുന്നു.

പാലായിലെ പരാജയത്തിന് കാരണം കേരള കോൺഗ്രസിലെ കലഹമാണെന്ന് യുഡിഎഫ് നേതാക്കൾ വിമർശിച്ചിരുന്നു. പിന്നാലെ പരസ്യ പ്രതികരണങ്ങളുമായി ജോസ് -ജോസഫ് വിഭാഗങ്ങൾ വീണ്ടും കൊമ്പുകോർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ പിജെ ജോസഫിനെ രൂക്ഷമായി വിമർശിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ ജോസഫിന്റെ പിടിവാശി പക്വതയല്ല. മുതിർന്ന നേതാക്കൾ നടത്തിയ പ്രസ്താവനകൾ ദോഷം ചെയ്‌തെന്നും ജോസ് കെ മാണി പറഞ്ഞു. ചിഹ്നം സംബന്ധിച്ച ധാരണകൾ യുഡിഎഫ് നേതാക്കൾ പാലിച്ചില്ലെന്നും പരസ്യ വിമർശനമുണ്ട്.

Read Also : ‘ഇത്തരം വേദനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും യുഡിഎഫിന്റെ ഐക്യത്തിൽ വിള്ളൽ വീഴ്ത്താതിരിക്കാൻ മൗനം പാലിക്കുന്നു’ : ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചിഹ്നം നഷ്ടപ്പെട്ടത് ജോസ് കെ മാണിയുടെ ധിക്കാരം മൂലമെന്ന് പിജെ ജോസഫിന്റെ മറുപടി. ജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥിത്വവും ചിഹ്നമില്ലാതെ ജയിച്ചുകൊള്ളാം എന്ന നിലപാടും പരാജയ കാരണമായെന്ന് ജോസഫ്.

ഇതിനിടെ കോട്ടയത്ത് ജോസഫ് വിഭാഗം ഹൈപവർ കമ്മിറ്റി യോഗം ചേരുകയാണ്. 5 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോൺഗ്രസിലെ കലഹങ്ങൾ യുഡിഎഫിന് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പ്രശ്‌ന പരിഹാരത്തിനുള്ള നീക്കമാണ് മുന്നണി നേതൃത്വം നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here