പാലാ എംഎൽഎയായി മാണി സി കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ ഇന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 54 വർഷം പാലായെ പ്രതിനിധീകരിച്ച കെ എം മാണിയുടെ പിൻഗാമിയായാണ് കാപ്പന്റെ സഭയിലേക്കുള്ള വരവ്. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ഇടത് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാണി സി കാപ്പന് എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നൽകും. തുടർന്ന് വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാപ്പൻ പങ്കെടുക്കും. കെ എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top