ടിക് ടോക് വീഡിയോയ്ക്കായി നടുറോഡിൽ ജീപ്പിന് തീയിട്ട് യുവാവ്; വീഡിയോ

ടിക് ടോക് വീഡിയോയ്ക്കായി നടുറോഡിൽ ജീപ്പിന് തീയിട്ട് യുവാവ്. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജിത് സിംഗ് ജഡേജയാണ് സ്വന്തം ജീപ്പിന് തീയിട്ടത്. അഗ്നിശമന സേനാ ഓഫീസിന് മുന്നിൽ തിരക്കേറിയ റോഡിൽവച്ചാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ദ്രജിതിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ടിക് ടോക് വീഡിയോയ്ക്കായി ഇന്ദ്രജിത് ജീപ്പ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ജീപ്പ് സ്റ്റാർട്ടായില്ല. ഇതിൽ പ്രകോപിതനായാണ് ഇന്ദ്രജിത് ജീപ്പിന് തീയിട്ടത്. പെട്രോൾ ഒഴിച്ചായിരുന്നു തീയിട്ടത്. ഇതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഇയാൾ നടന്നുപോകുന്നതും വീഡിയോയിൽ കാണാം. ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയർന്നു. ഇതേതുടർന്നാണ് ഇന്ദ്രജിതിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top