Advertisement

ലുക്കാക്കുവിനെ കുരങ്ങനെന്ന് വിളിച്ച് ആരാധകർ; വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തം

September 3, 2019
Google News 0 minutes Read

ഇന്റര്‍ മിലാന്റെ പുതു താരം റൊമേലു ലുക്കാക്കുവിന് നേര്‍ക്ക് വംശീയാധിക്ഷേപം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് എതിർ ടീമായ കാഗ്ലിയാരിയുടെ ആരാധകർ ലുക്കാക്കുവിനെ വംശീയമായി അധിക്ഷേപിച്ച് രംഗത്ത് വന്നത്. പെനാല്‍റ്റി വലയിലെത്തിച്ചതിന് പിന്നാലെയാണ് കാഗ്ലിയാരി ആരാധകര്‍ ലുക്കാക്കുവിനെതിരെ തിരിഞ്ഞത്.

കാഗ്ലിയാരിയുടെ ഹോം ഗ്രൗണ്ടായ സര്‍ദെങ്‌ന അരീനയില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടയിലാണ് സംഭവം. സമനിലക്കുരുക്കിലായിരുന്ന ഇൻ്ററിനെ പെനൽറ്റി
ഗോളിലൂടെ ലുക്കാക്കു ലീഡ് നൽകിയപ്പോഴായിരുന്നു ആരാധകർ കുരങ്ങ് പരാമര്‍ശവുമായി ശബ്ദമുയർത്തിയത്. കുരങ്ങൻ വിളികള്‍ ഉയര്‍ത്തി വംശീയാധിക്ഷേപം നടത്തിയ ആരാധകര്‍ക്ക് മുന്‍പിലേക്ക് ചെന്ന് നിന്ന് ലുക്കാക്കു തൻ്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപങ്ങള്‍ കാഗ്ലിയാരി ആരാധകരുടെ ഭാഗത്ത് നിന്ന് ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് യൂറോപ്യന്‍ ഫുട്‌ബോളിലെ ആന്റി ഡിസ്‌ക്രിമിനേഷന്‍ വിഭാഗം ചൂണ്ടിക്കാട്ടി.

കാണികൾക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഇന്റര്‍ മിലാന്‍ പരിശീലകന്‍ കോന്റെ പ്രതികരിച്ചു. കഴിഞ്ഞ സീസണില്‍ യുവന്റ്‌സ് മുന്നേറ്റ നിര താരം മൊയ്‌സെ കിയാനിക്കും ഇതേ ഗ്രൗണ്ടില്‍ വെച്ച് കാഗ്ലിയാരി ആരാധകരില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടു. ലുക്കാക്കുവിനെതിരായ സംഭവത്തില്‍ കാഗ്ലിയാരിയുടെ ആരാധകർക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നിറയുകയാണ്. എന്നാല്‍ ക്ലബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here