മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിൻ ജഹാൻ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കോടതിയുടെ നടപടി. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുക്കണമെന്നാണ് വാറണ്ടില്‍ പറയുന്നത്. ഇല്ലാത്ത പക്ഷം അറസ്റ്റ് നേരിടേണ്ടി വരും. നിലവില്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പോയ ഇന്ത്യന്‍ ടീമിനൊപ്പമാണ് ഷമി. ചാർജ്ഷീറ്റ് കാണുന്നതുവരെ താരത്തിനെതിരെ നടപടിയുണ്ടാകില്ലെന്നു ബിസിസിഐ അധികൃതർ അറിയിച്ചു.
Read Also: വീട്ടിൽ അതിക്രമിച്ചു കയറി; മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിൽ
ഷമിയും വീട്ടുകാരും മർദിച്ചെന്നാരോപിച്ചു കഴിഞ്ഞ വർഷമാണ് ഭാര്യ ഹസിൻ ജഹാൻ പരാതി കൊടുത്തത്. തുടർന്നു ഷമിക്കും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.
Read Also: ‘ടിക് ടോക്കിൽ സ്ത്രീകളെ മാത്രം പിന്തുടരുന്നു’; ഷമിക്കെതിരെ വീണ്ടും ഭാര്യ ഹസിൻ ജഹാൻ
2018 മാർച്ച് ഏഴിന് ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here