പിഎസ്‌സി പരീക്ഷാ തട്ടിപ്പിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

MULLAPALLY RAMACHANDRAN

പിഎസ്‌സി പരീക്ഷാ തട്ടിപ്പിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേപ്പറ്റി സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള ഹൈക്കോടതി തന്നെ പിഎസ്‌സിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച് നടത്തണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത് . പിഎസ്‌സിയുടെ വിശ്വാസ്യത ഉയർത്തി പിടിക്കുന്നതിനായി ഒരു അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. കോടതി തന്നെ  ഏറ്റവും സമർത്ഥനായ ജുഡീഷ്യൽ ഓഫീസറെ
കൊണ്ട് അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Read Also; പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേട്; സമഗ്ര അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്

കഴിഞ്ഞ തവണത്തെ പ്രളയത്തിന് ഡാം മാനേജ്‌മെന്റിലെ പരാജയമാണ് കാരണമായത് .ഇതിന് ശേഷവും സർക്കാർ മുൻകരുതലെടുത്തില്ല. ക്വാറി നടപടിക്രമങ്ങൾ ഇടതു സർക്കാർ ലഘൂകരിച്ചു. ഇതാണ് വീണ്ടും പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായതെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് നിയമ വാഴ്ച ആകെ തകർന്നിരിക്കുകയാണ് .ആഭ്യന്തര വകുപ്പ് ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറി. മുഖ്യമന്ത്രി ദുർബലനായ ആഭ്യന്തര മന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also; നിലവിലെ അവസ്ഥ നിരാശാജനകം; പിഎസ്‌സി ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി

അഭിമന്യു കേസിലെ മുഴുവൻ പ്രതികളെ  പിടിക്കാൻ പോലും  പൊലീസിനായിട്ടില്ല. പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പൊലീസായി കേരള പൊലീസ് മാറി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും രണ്ട് നിലപാടാണുള്ളത്. ആത്മാർത്ഥതയുണ്ടെങ്കിൽ രണ്ട് പേരും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More