പാലാ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും ഇന്ന് പത്രിക സമര്‍പ്പിക്കും. ഇടതുമുന്നണി സ്ഥാനാത്ഥി മാണി സി കാപ്പന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായിലെത്തും. നാളെയാണ് യുഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റേത് ഉള്‍പ്പെടെ അഞ്ച് പത്രികകളാണ് പാലാ ഉപതെരഞ്ഞെടുപ്പിനായി ഇതുവരെ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി.
പ്രാചാരണത്തില്‍ മുന്നിലുള്ള ഇടതുമുന്നണി ഇന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടക്കും. വൈകിട്ട് നടക്കുന്ന നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭ കണ്‍വെന്‍ഷന് പുറമെ യുഡിഎഫിന്റെ ആറ് പഞ്ചായത്ത് കണ്‍വെന്‍ഷനുകളും ഇന്ന് പൂര്‍ത്തിയാകും. സംസ്ഥാന യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ ജോസ് ടോമിനായുള്ള മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ നടക്കും. ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കിയാകും എന്‍ഡിഎയുടെ പ്രചാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here