ഡോറിയൻ ചുഴലിക്കാറ്റിൽ 7 മരണം; ഉണ്ടായിരിക്കുന്നത് അറ്റ്‌ലാന്റിക് സമുദ്രത്തിലുണ്ടായതിൽവച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്

ഡോറിയൻ ചുഴലിക്കാറ്റിൽ 7 മരണം. യുഎസിലെ തീരനഗരങ്ങളിലും ബഹാമസ് ദ്വീപുകളിലുമാണ് ഡോറിയൻ വീശിയടിച്ചത്. വടക്കൻ ബഹാമസിലെ അബാകോ ദ്വീപിലുള്ളവരാണ് മരിച്ചവരെല്ലാം. ഡോറിയന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അപകടസാധ്യത കുറഞ്ഞിട്ടില്ല.

നിലവിൽ 195 കിമി വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. ഫ്‌ളോറിഡയുടെ കിഴക്കൻ തീരം ലക്ഷ്യമിട്ടാണ് ഡോറിയന്റെ സഞ്ചാരം. ഇതിന്റെ പശ്ചാത്തലത്തിൽ 1300 വിമാന സർവീസുകൾ യുഎസ് റദ്ദാക്കിയിട്ടുണ്ട്.

Read Also : ചുഴലിക്കാറ്റിനെ ആറ്റം ബോംബിട്ടു തകർത്തു കൂടേയെന്ന് ട്രംപ്

സൗത്ത് കരോലിന, ജോർജിയ, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരപ്രദേശത്തുള്ള 10 ലക്ഷം പേരോടു നിർബന്ധമായി മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അബാക്കോ ദ്വീപിൽ മാത്രം ആയിരക്കണക്കിന് വീടുകളിൽ പ്രളയജലം കയറിയിട്ടുണ്ട്. പതിനായിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More