കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച ശ്രീനഗർ മേയർ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്

കശ്മീർ പ്രത്യേക പദവി വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച ശ്രീഗനർ മേയർ ജുനൈദ് അസീം മട്ടു വീട്ടു തടങ്കലിലെന്ന് റിപ്പോർട്ട്. കശ്മീരിലെ നേതാക്കളെ വീട്ടു തടങ്കലിലാക്കിയിൽ ഉൾപ്പെടെ നിലപാട് വ്യക്തമാക്കി ജുനൈദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജുനൈദ് അസീം വീട്ടു തടങ്കലിലാണെന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു.

തെരുവുകളിൽ മൃതദേഹങ്ങൾ കാണുന്നില്ല എന്നതുകൊണ്ട് കശ്മീർ സാധാരണ നിലയിലായി എന്ന് കരുതരുതെന്ന് ജുനൈദ് മട്ടു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും മേയർ വ്യക്തമാക്കിയിരുന്നു. തീവ്രവാദികളുടെ ഭീഷണികളെ നേരിട്ടാണ് കശ്മീരിലെ നേതാക്കൾ ഇതുവരെ പ്രവർത്തിച്ചതെന്നും എന്നാൽ ഇന്നവർ സർക്കാരിനാൽ നീചമായി വേട്ടയാടപ്പെടുകയാണെന്നും ജുനൈദ് പറഞ്ഞിരുന്നു.

Read more:‘തെരുവുകളിൽ മൃതദേഹങ്ങൾ കാണുന്നില്ലെന്ന് കരുതി കശ്മീർ സാധാരണ നിലയിലായെന്നാണോ’? കേന്ദ്രസർക്കാരിനെതിരെ ശ്രീനഗർ മേയർ

കഴിഞ്ഞ നവംബറിലാണ് നാഷനൽ കോൺഫറൻസ് (എൻസി) മുൻ നേതാവ് ജുനൈദ് അസീം മട്ടു ശ്രീനഗർ കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെയും പീപ്പിൾസ് കോൺഫറൻസിന്റെയും പിന്തുണയോടെയായിരുന്നു മട്ടുവിന്റെ ജയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top