പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക സമർപ്പിച്ചിരിക്കുന്നത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജോസ് ടോം ഇന്ന് പത്രിക സമർപ്പിച്ചത്. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയും ഇന്ന് പത്രിക സമർപ്പിക്കും.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
പാലാ നഗരസഭ കൺവെൻഷന് പുറമെ യുഡിഎഫിന്റെ ആറ് പഞ്ചായത്ത് കൺവെൻഷനുകളും ഇന്ന് പൂർത്തിയാകും. സംസ്ഥാന യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ജോസ് ടോമിനായുള്ള മണ്ഡലം കൺവെൻഷൻ നാളെ നടക്കും. അതേസമയം, യുഡിഎഫ് കൺവെൻഷന് പിജെ ജോസഫിനെ ജോസ് കെ മാണി വിഭാഗം ക്ഷണിച്ചു. കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here