പ്രളയകാലത്ത് ദുരിതബാധിതർക്ക് സ്‌നേഹ സാന്നിധ്യമായ സന്നദ്ധ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദർശന ടിവിയുടെ ആദരം

പ്രളയകാലത്ത് ദുരിതബാധിതർക്ക് സ്‌നേഹ സാന്നിധ്യമായ സന്നദ്ധ പ്രവർത്തകർക്ക് ദർശന ടി.വിയുടെ ആദരം. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ദർശന ടി.വി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
പ്രളയ നാളുകളിൽ സ്വജീവിതം പോലും പണയപ്പെടുത്തി രക്ഷാദൗത്യത്തിനിറങ്ങിയ സന്നദ്ധ സംഘടനകളെയും, വാർത്ത റിപ്പോർട്ട് ചെയത മാധ്യമ പ്രവർത്തകരെയുമാണ് ദർശന ടി.വി ആദരിച്ചത്. എസ്‌വൈഎസ്, സേവാഭാരതി, പോപ്പുലർ ഫ്രണ്ട്, ടഉജശ, യൂത്ത് കോൺഗ്രസ്, ഗാന്ധി ഫൗണ്ടേഷൻ, വെൽഫയർ പാർട്ടി, വൈറ്റ്ഗാർഡ്, വിഖായ, നാഷണൽ യൂത്ത് ലീഗ് എന്നി സംഘടനകളെ ആദരിച്ചു.സാഹിത്യകാരൻ പി.കെ ഗോപി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ ആദരവിൽ ട്വന്റിഫോർ ന്യൂസ് ചാനലിനെ പ്രതിനിധികരിച്ച് ന്യൂസ് എഡിറ്റർ ദീപക് ധർമ്മടം,റിപ്പോർട്ടർ ഷഹദ് റഹ്മാൻ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here